സാജു സ്റ്റീഫന് ലാൽ കെയേഴ്‌സ് യാത്രയയപ്പ് നൽകി

0
30

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന  സാജു സ്റ്റീഫന് ലാൽ കെയേഴ്‌സ്  യാത്രയയപ്പ് നൽകി. യോഗത്തിന്   പ്രസിഡണ്ട് ഷിബിൻ ലാൽ  അധ്യക്ഷത  വഹിച്ചു. 

      എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ   ആശംസകൾ നേർന്നു സംസാരിച്ചു .   ജോസഫ് സെബാസ്റ്റ്യൻ , അനീഷ് നായർ, രാജേഷ് ആർ,ജെ,ജേക്കബ് തമ്പി, രാധാ ടി. നായർ, ലെനിൻ ഗോപാൽ, ബെൻസി കെ ബേബി ,  ജോർലി ജോസ് , പ്രമോദ് സുരേന്ദ്രൻ എന്നിവർ  സംസാരിച്ചു. 

    സാജു സ്റ്റീഫൻ മറുപടി പ്രസംഗം നടത്തി . ഭാരവാഹികളോടും എല്ലാ അംഗങ്ങളോടും നന്ദി അറിയിച്ചു. ക്ലബ്ബിൻറെ ഉപഹാരം ഭാരവാഹികൾ കൈമാറി. 2020  മുതൽ  ലാൽ കെയേഴ്‌സ് മീഡിയ കൺവീനർ, പി ആർ ഓ

എന്നി നിലകളിൽ സാജു സ്റ്റീഫൻ പ്രവർത്തിച്ചിരുന്നു.

ReplyReply allForwardAdd reaction