ഭീഷണിപ്പെടുത്തി സൈബര്‍ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയായ പ്രവാസി വ്യവസായിയുടെ 1.10 കോടി രൂപ തട്ടിയെടുത്തു. ടെലികോം ഡിപ്പാർട്മെന്റിൽ നിന്നാണ് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു അശ്‌ളീല വീഡിയോ ഉണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി , സി ബി ഐ ക്കു കേസ് കൈമാറുമെന്നൊക്കെ പറഞ്ഞാണ് പലപ്പോഴായി ഇത്രയധികം തുക തട്ടിയെടുത്തത്.