ആഭ്യന്തര മന്ത്രാലയ ജീവനക്കാരെന്ന വ്യാജേന തട്ടിപ്പ് സംഘം ഇറങ്ങിയതായി മുന്നറിയിപ്പ്.

0
25

പുതിയ തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി കുവൈറ്റ് അഭ്യന്തര മന്ത്രാലയം. മന്ത്രാലയ ജീവനക്കാർ എന്ന വ്യാജേന ഒരു സംഘം വീടുവീടാന്തരം കയറിയിറങ്ങുന്നതായി ആണ് മുന്നറിയിപ്പ്. ഇവരുടെ പക്കൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെത് എന്ന തരത്തിലുള്ള രേഖകളും ലെറ്റർഹെഡും വരെ ഉണ്ടായിരിക്കും, വരാനിരിക്കുന്ന സെൻസസിനായി എല്ലാവർക്കും സാധുതയുള്ള ഐഡി ഉണ്ടെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് എത്തുന്ന ഇവർ വീടുകൾ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്.

ആരെങ്കിലും നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളുടെ ഫോട്ടോ/വിരലടയാളം എന്നിവ എടുക്കണം എന്ന് ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണ്. കാരണം സര്ക്കാര് ഒരു പദ്ധതിയുടെയും ഭാഗമായി ഇത്തരം ഒരു വിവര ശേഖരണം നടത്തുന്നില്ല.
. ഇതെല്ലാം വ്യാജമാണെന്ന് ദയവായി അറിയുക. അവർക്ക് ഒരു വിവരവും നൽകരുത്. എല്ലാവരും ജാഗരൂകരായിരിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
എല്ലാ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലേക്കും ഈ സന്ദേശം അയക്കണം എന്നും
അധികൃതർ നിർദ്ദേശിക്കുന്നുണ്ട്