കുവൈത്തിൻ്റെ ആകാശത്ത് ഗ്രഹങ്ങൾ അണിനിരക്കും

തിങ്കളാഴ്ച രാവിലെ അപൂർവ പ്രതിഭാസത്തിന് രാജ്യം സാക്ഷ്യം വഹിക്കും

0
33

കുവൈത്ത് സിറ്റി: രാജ്യം തിങ്കളാഴ്ച രാവിലെ ‘ഗ്രഹ വിന്യാസം’എന്നറിയപ്പെടുന്ന അപൂർവ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ആറ് ഗ്രഹങ്ങൾ ചന്ദ്രനുമായി ആകാശത്ത് വിന്യസിക്കുമെന്ന് അൽ നഹർ ദിനപത്രം റിപ്പോർട്ട് ചെയ്തു.നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി ഉപയോഗിച്ചോ ഗ്രഹങ്ങളുടെ വിന്യാസം നിരീക്ഷിക്കാൻ കഴിയുമെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ വെളിപ്പെടുത്തി.