ന്യൂഡൽഹി: ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്നുള്ള സുരക്ഷാ കാരണങ്ങളാൽ പരിഗണിച്ച് ആകാശ എയർ ഡൽഹി-മുംബൈ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. 2024 ജൂൺ 03 തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ക്യുപി 1719 ആകാശ എയർ വിമാനമാണ് തിരിച്ചുവിട്ടത്. ആകെ 186 യാത്രക്കാരും ഒരു കുഞ്ഞും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ച് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ഇറക്കുകയായിരുന്നുവെന്ന് ആകാശ എയർ വക്താവ് പറഞ്ഞു.