കുവൈത്ത് സിറ്റി:രാജ്യത്തെ ഹൈവേകളിലെ ഗ്യാസ് സ്റ്റേഷനുകൾക്ക് സമീപം പ്രാർത്ഥനാ ഹാൾ സ്ഥാപിക്കണമെന്ന് മുനിസിപ്പൽ കൌൺസിൽ അംഗം നാസർ അൽ ജദാൻ നിർദേശം സമർപ്പിച്ചു. ഹൈവേ വഴിയുള്ള യാത്രക്കാർക്ക് പ്രാർഥന നടത്താനുള്ള ആവശ്യകത കൂടി പരിഗണിച്ചാണ് നിർദേശം സമർപ്പിച്ചതെന്നും പ്രാർഥനാ ഹാൾ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കുന്നത് കണക്കിലെടുക്കുമെന്നും നാസർ അൽ ജദാൻ പറഞ്ഞു. കൂടാതെ, പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതിനൊപ്പം ശുചിമുറികൾ സജ്ജീകരിക്കാനുള്ള ആവശ്യവും നിർദേശത്തിലുണ്ട്.
Home Middle East Kuwait രാജ്യത്തെ ഹൈവേകളിലെ ഗ്യാസ് സ്റ്റേഷനുകൾക്ക് സമീപം പ്രാർഥനാ ഹാൾ സ്ഥാപിക്കാൻ നിർദേശം