ന്യൂഡൽഹി : രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ ഇൻഡ്യ മുന്നണിയുടെ പ്രതിരോധം തീർത്തും ശക്തിയാർജിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശീയ ജനാധിപത്യ സഖ്യം (എ ൻ. ഡി.
എ) മുന്നിലെത്തി.കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് ആവശ്യമായ 543 അംഗ ലോക്സഭയിൽ 291 സീറ്റുകൾ എൻ.ഡി.എ നേടി. ഇൻഡ്യ സഖ്യം മുന്നിലെത്തിയ 234 സീറ്റുകളിൽ കോൺഗ്രസ്-99, ഡിഎംകെ-22, എസ്.പി- 37, ടി.എം.സി- 29 എന്നിങ്ങനെയാണ് കക്ഷിനില.