പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞ ജൂണ് എട്ടിന്

0
104

ന്യൂഡൽഹി: ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന് ശേഷം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 292 സീറ്റുകൾ നേടുകയും 232 സീറ്റുകൾ നേടിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ മറികടക്കുകയും ചെയ്തു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച (ജൂൺ 8) വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും.മുന്നോട്ടുള്ള വഴി സംബന്ധിച്ച് എൻ ഡി എയും ഇന്ത്യയും ഇന്ന് നിര്‍ണായക യോഗം ചേരും. വിശാലമായ പ്രത്യയശാസ്ത്ര പോരാട്ടത്തിന്‍റെ പ്രതിഫലനമാണ് ബി.ജെ.പിയും ഇൻഡ്യ സഖ്യവും തമ്മിലുള്ള മത്സരം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും.