വാഷിങ്ടൺ: ഫലസ്തീൻ അനുകൂല ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്ന സാഹ്കേതിക പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതിന് പിരിച്ചുവിട്ടതായി മുൻ മെറ്റ ജീവനക്കാരൻ.ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ- അമേരിക്കൻ വംശജനായ ഫെറാസ് ഹമീദിനെയാണ് കമ്പനി പിരിച്ചുവിട്ടത്.
മെറ്റ കമ്പനി ഫലസ്തീനികൾക്കെതിരെ പക്ഷപാതമായി പെരുമാറിയതായും ഫെറാസ് ഹമീദ് പരാതിയിൽ പറയുന്നു. ഗസ്സയിലെ ബന്ധുക്കളുടെ മരണം പരാമർശിച്ച് ജീവനക്കാർ പരസ്പരമുള്ള ആശയവിനിമയങ്ങൾ വരെ കമ്പനി മായ്ച്ചു കളഞ്ഞതായും ഫലസ്തീൻ പതാകയുടെ ഇമോജികൾ ഉപയോഗിച്ചതിന് അന്വേഷണം നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്. ഫെറാസ് ഹമീദ് 2021 മുതൽ മെറ്റയിൽ മെഷീൻ ലേണിങ് വിഭാഗത്തിൽ പ്രവർത്തിച്ചുവതുകയായിരുന്നു.