കുവൈത്തിൽ ബലി പെരുന്നാൾ 16ന്

0
105

കുവൈത്ത് സിറ്റി : വ്യാഴാഴ്ച സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതോടെ ഈ മാസം 16ന് ഒമാൻ ഒഴികെയുള്ള, കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപ്പെരുന്നാൾ ആഘോഷിക്കും. സൗദിയിലെ റിയാദിന്​ സമീപം ഹരീഖിലാണ്​ മാസപ്പിറ ദൃശ്യമായത്​. വ്യാഴാഴ്​ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി ​സുപ്രീം കോടതി രാജ്യവാസികളോട്​​ ആഹ്വാനം ചെയ്​തിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറിൽ പിറ കാണാൻ കഴിഞ്ഞിരുന്നില്ല. അതിന്​ ശേഷമാണ്​ ഹരീഖിൽനിന്ന്​ മാസപ്പിറവി ദൃശ്യമായ വിവരമെത്തിയത്​.