ബഹിരാകാശ നിലയത്തിൽ നൃത്ത ചുവടുകളുമായി സുനിത വില്യംസ്

0
83

ബോയിംഗ് സ്റ്റാർലൈനർ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ് ) ഡോക്ക് ചെയ്തു. ഇന്ത്യൻ വംശജയായ സുനിത വില്യംസ്, സഹ യാത്രികൻ ബുച്ച് വിൽമോർ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ഇപ്പോൾ ബഹിരകാശത്തിൽ പേടകം ലാൻഡ് ചെയ്യുമ്പോഴുള്ള സുനിത വില്യംസിന്റെ നൃത്തചുവടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐ. എസ്. എസിലെ പരമ്പരാഗത മണി മുഴക്കിയാണ് സുനിതയെയും വിൽ മോറിനെയും നിലയം സ്വാഗതം ചെയ്യുന്നത്. നേരിയ ഹീലിയം ചോർച്ച പോലുള്ള സാങ്കേതിക തകരാറുകൾമൂലം ഡോക്കിംഗ് ഒരു മണിക്കൂർ വൈകിയിരുന്നു.ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് പേടകം കുതിച്ചുയർന്നത്. ഏഴു ദിവസം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങും. വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണ യാത്രയാണിത്. നിരവധി തകരാറുകൾ കണ്ടെത്തിയിരുന്നതിനാൽ പേടകത്തിൻ്റെ വിക്ഷേപണം രണ്ടു തവണയാണ് മാറ്റിവെച്ചത്.