മുന്നറിയിപ്പ് : കാറിൽ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും സൂക്ഷിക്കരുത്

0
20

കുവൈത്ത് സിറ്റി : വാഹനങ്ങളിൽ മൊബൈൽ ഫോണുകൾ, പോർട്ടബിൾ ചാർജറുകൾ (പവർ ബാങ്കുകൾ), പെർഫ്യൂമുകൾ തുടങ്ങിയ കത്തുന്ന വസ്തുക്കളും മറ്റും ഉപേക്ഷിക്കരുതെന്ന് കുവൈത്ത് ഫയർഫോഴ്‌സിലെ (കെഎഫ്എഫ്) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് താപനില ഉയരുകയും രാജ്യത്ത് പലയിടങ്ങളിലും തീ പിടുത്ത കേസുകൾ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വേനൽക്കാലത്ത് വാഹനത്തിൻ്റെ ഇന്ധന ടാങ്ക് പൂർണ്ണമായും നിറയ്ക്കുന്നത് ഉയർന്ന താപനില കാരണം തീപിടുത്തത്തിനോ സ്ഫോടനത്തിനോ കാരണമാകുമെന്ന ആരോപണത്തിൽ സത്യമില്ലെന്നും അൽ-ഗരീബ് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു. ഇന്ധന ടാങ്ക് നിറഞ്ഞാലും വാഹനങ്ങളെ സംരക്ഷിക്കുന്ന സുരക്ഷാ സംവിധാനമുണ്ട്. കാർ എഞ്ചിനുകളും ഇന്ധന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.