ട്രെയിനുകൾ കൂട്ടിയിടിച്ചു ; അഞ്ച് മരണം

0
36

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 25ലധികം ആളുകൾക്ക് പരിക്കേറ്റു. ന്യൂ ജൽപായ്ഗുരിക്ക് സമീപം തിങ്കളാഴ്ച രാവിലെ സീൽഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 9 മണിയോടെയാണ് സംഭവം. അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകൾ പാളം തെറ്റി. അഗര്‍ത്തലയില്‍ നിന്നുള്ള ട്രെയിനാണ് കാഞ്ചന്‍ ജംഗ എക്സ്പ്രസ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ അപകടത്തിൽപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. 30തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്‌.