അബുദാബിയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അബുദബി വിമാനത്താവളത്തില്‍ ടേക്കോഫിനു തയ്യാറെടുക്കുമ്പോഴാണ് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടതെന്നു യാത്രക്കാര്‍ പറഞ്ഞു. പവർ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതർ തടഞ്ഞുവച്ചു. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച രണ്ടുപേരെയും ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരുന്നു.