എല്ലാ ഗവർണറേറ്റുകളിലും അർദ്ധരാത്രിക്ക് ശേഷം സുരക്ഷാ പരിശോധന

0
51

കുവൈത്ത് സിറ്റി : എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാനും പരിശോധന കർശനമാക്കാനും നിർദേശമിട്ട് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദേശപ്രകാരം പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ മേൽനോട്ടത്തിലാകും നടപടികൾ. സുരക്ഷ വർധിപ്പിക്കുന്നതിനും നിയമവിരുദ്ധരെ പിടികൂടുന്നതിനുമായി പാർപ്പിട, വാണിജ്യ മേഖലകളുടെ പ്രവേശന കവാടങ്ങളിലും പുറത്തുകടക്കലുകളിലും അർദ്ധരാത്രിക്ക് ശേഷം പരിശോധനകൾ നടക്കും.