കുവൈത്ത് സിറ്റി: ഫിലിപ്പീൻസിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചതായി കുവൈറ്റ് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസ് (കുഡ്‌ലോ) ചെയർമാൻ ഖാലിദ് അൽ ദഖ്‌നാൻ സ്ഥിരീകരിച്ചു. ഫിലിപ്പിനോകൾക്കുള്ള നിരോധനം നീക്കാനും അവർക്ക് എല്ലാത്തരം എൻട്രി, വർക്ക് വിസകളും അനുവദിക്കാനും കുവൈത്തും ഫിലിപ്പീൻസും ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് അൽ ദഖ്‌നാൻ ഇക്കാര്യം അറിയിച്ചത്. റിക്രൂട്ട്‌മെൻ്റ് സംവിധാനങ്ങൾ സംബന്ധിച്ച് റിക്രൂട്ട്‌മെൻ്റ് ഏജൻസികളുമായി ഏകോപനം ശക്തിപ്പെടുത്തുന്നതിനായി യൂണിയൻ അടുത്ത മാസം ഫിലിപ്പീൻസ് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എത്യോപ്യയിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റിന് കരാർ ഒപ്പിട്ടെങ്കിലും റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചിട്ടില്ലെന്ന് അൽ-ദഖ്‌നാൻ വ്യക്തമാക്കി.