കുവൈത്ത് സിറ്റി: കുവൈറ്റിലെ സ്‌കൂളുകളില്‍ രൂക്ഷമായ അധ്യാപക ക്ഷാമം നേരിടുന്നു. ഈ സാഹചര്യം പരിഹരിക്കുന്നതിനായി, വിരമിച്ചവരോ അല്ലെങ്കില്‍ നേരത്തേ സര്‍വീസ് അവസാനിപ്പിച്ചവരോ ആയ പരിചയസമ്പന്നരായ കുവൈത്ത് അധ്യാപകരെ തിരിച്ചെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. പ്രധാനമായും ശാസ്ത്ര വിഷയങ്ങളിലെ അധ്യാപകക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതിന്റെ മുന്നോടിയായി ഏതൊക്കെ വിഷയങ്ങളിലേക്കാണ് അടിയന്തരമായി അധ്യാപകരെ ആവശ്യമുള്ളതെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമായി സര്‍വീസിലേക്ക് തിരികെ വിളിക്കാവുന്ന അധ്യാപകരെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Home Middle East Kuwait കുവൈറ്റില്‍ അധ്യാപകക്ഷാമം രൂക്ഷം; വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കുമെന്ന് സൂചന