കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഇരുട്ടടിയെന്നോണം എയർ പോർട്ട് യൂസർ ഫീ യിൽ വർധനവ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർ ഫീ ഇരട്ടിയായി ഉയർത്തിയത്. കൂടാതെ വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർ ഫീ ബാധകമാക്കി. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർ ഫീ.വിദേശത്തു നിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടിവരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 ആയിരുന്നു. അതും വർധിപ്പിച്ച് 890 രൂപ ആക്കിയിട്ടുണ്ട്.