പാകിസ്ഥാൻ പ്രവാസിയെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
68

കുവൈത്ത് സിറ്റി : സാൽമിയയിൽ ബസിനുള്ളിൽ പാകിസ്ഥാൻ പൗരനായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും ബസ് കിടക്കുന്ന സ്ഥലത്ത് എത്തി മൃതദേഹം പാകിസ്ഥാൻ പ്രവാസിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.