പരിശോധന ശക്തം: 750 ലധികം താമസ നിയമ ലംഘകർ പിടിയിൽ

0
61

കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന ശക്തമാക്കി. ജിലീബ്, ഫർവാനിയ, ജഹ് എന്നിവിടങ്ങളിൽ നിന്നായി 750ലധികം താമസ നിയമ ലംഘകരാണ് പിടിയിലായത്.പരിശോധന കാമ്പയിനു‌കൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ നിയമലംഘകർക്ക് അഭയം നൽകരുതെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. 112 എന്ന എമർജൻസി ഹോട്ട്‌ലൈനിലൂടെ നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.