നിരോധിത സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനം; പൗരന്മാർ അറസ്റ്റിൽ

0
21

കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ അടിസ്ഥാന സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന നിരോധിത സംഘടനയുമായി ബന്ധപ്പെട്ട പൗരന്മാരെ സ്റ്റേറ്റ് സെക്യൂരിറ്റി സർവിസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതികൾ സോഷ്യല്‍ നെറ്റ് വർക്കിങ് വെബ്സൈറ്റ് വഴി സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സംഘടനയില്‍ ചേരാന്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്തതായി മന്ത്രാലയത്തിന്‍റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്‍ഡ് മീഡിയയുടെ പ്രസ്താവനയില്‍ പറഞ്ഞു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.