ബഹുനില കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്ലോറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ പുതിയ ഭേദഗതി

0
32

കുവൈത്ത് സിറ്റി: രാജ്യത്ത് ബഹുനില കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റി ഭേദഗതി വരുത്തി. സ്വകാര്യ പാർപ്പിടമേഖലയിൽ അല്ലാതെ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലെ ഗ്രൗണ്ട് ഫ്ലോറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ അനുമതി നൽകുന്നതാണ് മുനിസിപ്പാലിറ്റിയുടെ പുതിയ ഉത്തരവ് . എന്നാൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതുവരെയായിരിക്കും ഈ അനുമതിയെന്നും പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഈ നിയമം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി .അതെ സമയം ഈ ഇളവ് ദുരുപയോഗം ചെയ്ത് കെട്ടിടത്തിന്റെ ഒന്നാം നിലയോ രണ്ടാം നിലയോ വാണിജ്യ ആവശ്യങ്ങക്കായി ഉപയോഗപെടുത്തിയതായി കണ്ടെത്തിയാൽ ഗ്രൗണ്ട് ഫ്ലോറുകൾക്ക് അനുവദിച്ച കോമേഴ്‌സ് ലൈസൻസ് വരെ മരവിപ്പിക്കുമെന്ന് മുനിസിപ്പൽ അധികൃതർ കൂട്ടിച്ചേർത്തു .