കുവൈത്ത്: കുവൈത്തിൽ 322 പേരുടെ സിവിൽ ഐഡി കാർഡിൽ നിന്ന് അവരുടെ മേൽ വിലാസങ്ങൾ റദ്ദ് ചെയ്തതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. കെട്ടിട ഉടമകളുടെ നിർദേശപ്രകാരവും നേരത്തെ താമസിച്ചുവന്ന കെട്ടിടങ്ങൾ പൊളിച്ചതിനാലുമാണ് കമ്മീഷൻ ഇവരുടെ മേൽവിലാസം റദ്ദ് ചെയ്തത്.മേൽവിലാസം റദ്ദാക്കപ്പെട്ടവർക്ക് സിവിൽ ഐഡി പുതുക്കുന്നതിനും മറ്റും പ്രതിബന്ധമാകും. അതുപോലെ 100 ദീനാറിൽ കുറയാത്ത പിഴ അടക്കേണ്ടതായും വരും . ഇതൊഴിവാക്കുന്നതിന് മേൽവിലാസം റദ്ദുചെയ്യപ്പെട്ടവർ പുതിയ താമസ കെട്ടിടത്തിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖകളുമായി 30നുള്ളിൽ തങ്ങളെ സമീപിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കമ്മീഷൻ അറിയിച്ചു.