മരുന്നുകൾ മോഷ്ടിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ

0
122

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിൻ്റെ ലേബൽ ചെയ്ത മരുന്നുകൾ മോഷ്ടിച്ച രണ്ട് പ്രവാസികളെ ജഹ്‌റ പോലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ പെരുമാറിയതിനാൽ ഇയാളുടെ വാഹനം പരിശോധികയായിരുന്നു. വാഹനത്തിൽനിന്നും വൻതോതിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ ലേബൽ ചെയ്ത മരുന്നുകൾ അധികൃതർ കണ്ടെത്തുകയായിരുന്നു. ക്ലിനിക്കിൽ കാവൽക്കാരനായി ജോലി ചെയ്യുന്ന സുഹൃത്തായ മറ്റൊരു പ്രവാസിയാണ് മരുന്ന് മോഷ്ടിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. മോഷ്ടിച്ച മരുന്നുകൾ വിൽക്കാനും സ്വന്തം രാജ്യത്തേക്ക് അയക്കാനുമായിരുന്നു പദ്ധതിയെന്ന് പ്രതി വെളിപ്പെടുത്തി.മരുന്നുകൾ മോഷ്ടിക്കപ്പെട്ട ക്ലിനിക്കിനെ അറിയിക്കുകയും നടപടിക്രമങ്ങളിലെ അപാകതകൾ കണ്ടെത്താനും ഭാവിയിൽ മോഷണം തടയാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ സപ്ലൈസിൻ്റെ സമഗ്രത ഉറപ്പാക്കാൻ അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അധികാരികൾ അറിയിച്ചു.