പ്രളയക്കെടുതിയില്‍ ഇന്ത്യക്ക് ആശ്വാസ സന്ദേശവുമായി കുവൈത്ത് അമീര്‍

0
82

കുവൈത്ത് സിറ്റി: ഇന്ത്യയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അമീര്‍ ശൈഖ് മെഷാൽ അല്‍ അഹ്മദ് അല്‍ ജാബിർ അല്‍ സബാഹ് പ്രസിഡന്‍റ് ദ്രൗപദി മുർമുവിന് ആശ്വാസ സന്ദേശം അയച്ചു. ഈ പ്രകൃതിദുരന്തത്തിൻ്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അമീര്‍ സന്ദേശത്തിൽ പറഞ്ഞു.