മംഗഫ് തീപിടിത്തം : മരണപ്പെട്ടവരുടെ കുടുംബങ്ങളെ കെ.ഇ.എ നേതാക്കൾ സന്ദർശിച്ചു

0
73

കുവൈത്ത് സിറ്റി :കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശി കേളു, ചെർക്കളയിലെ രഞ്ജിത്ത്, കുവൈത്തിൽ വെച്ച് മരണപ്പെട്ട അബൂബക്കർ പൂടംകല്ല് എന്നിവരുടെ കുടുംബങ്ങളെ കാസർകോട് ജില്ല അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു . ചീഫ് പേട്രൺ സത്താർ കുന്നിൽ , പ്രസിഡന്‍റ് രാമകൃഷ്‌ണൻ കള്ളാർ , ജനറൽ സെക്രട്ടറി ഹമീദ് മധൂർ , വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി സി എച് , ജോയിൻ്റ് ട്രഷറർ ജലീൽ ആരിക്കാടി , ഫഹീഹീൽ ഏരിയ പ്രസിഡൻ് അഷ്‌റഫ് കുച്ചാനം എന്നിവരാണ് കുടുംബങ്ങളെ സന്ദർശിച്ചത് . കൂടാതെ, സംഘടനയുടെ എഫ് ബി എസ് ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ധന സഹായവും ഓരോ കുടുംബത്തിനും കൈമാറുകയും ചെയ്തു.