പൗരത്വ നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം: അമർത്യ സെൻ

0
19
amarthya sen

ബംഗളൂരു: പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് നോബൈൽ ജേതാവ് അമര്‍ത്യ സെൻ. മൗലികാവകാശങ്ങളുടെ ലംഘനമായ ഈ നിയമം സുപ്രീം കോടതി പിൻവലിക്കണമെന്നും അദ്ദേഹം ചിന്തകൻ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വത്തിന് അടിസ്ഥാനമാക്കേണ്ടത് ഒരാൾ എവിടെ ജനിച്ചു എവിടെ ജീവിച്ചു എന്നതാണ്. അതേസമയം രാജ്യത്തിന് പിറത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾ സഹാനുഭൂതി അർഹിക്കുന്നുവെന്നും അവരുടെ കാര്യങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വ്യവസ്ഥയെ ലംഘിക്കുന്നതാണ്. മതപരമായ വ്യത്യാസങ്ങളല്ല പൗരത്വത്തിന് അടിസ്ഥാനം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഎൻയുവിൽ നടന്ന അക്രമസംഭവങ്ങളിലും അമർത്യ സെൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അക്രമസംഭവങ്ങൾക്ക് കാരണം സര്‍വകലാശാല അധികൃതരുടെ വീഴ്ചയാണെന്നായിരുന്നു വിമർശനം. പുറത്തുനിന്നുള്ളവരെ തടയാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതും പോലീസുമായുള്ള ആശയവിനിമയത്തില്‍ സംഭവിച്ച കാലതാമസവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.