കുവൈത്ത് സിറ്റി: ദോഹ ലിങ്ക് റോഡിൽ കെമിക്കൽ ടാങ്കർ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. 6000 ലിറ്റർ ശേഷിയുള്ള ടാങ്കറാണ് മറിഞ്ഞത്. തുടർന്ന് റോഡിൽ രാസവസ്തു ചോർച്ചയുണ്ടായിരുന്നു. അഗ്നിശമന സേനയുടെ അതിവേഗ ഇടപെടലിൽ ചോർച്ച നിയന്ത്രിച്ചു. പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.