നിയമ ലംഘനം: ഹവല്ലിയിൽ ഗാർഹിക ലേബർ ഓഫിസുകൾ അടച്ചുപൂട്ടി

0
37

കുവൈത്ത് സിറ്റി: രാജ്യത്തെ ഗവർണറേറ്റുകളിലുടനീളമുള്ള ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെൻ്റ് ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം. നിയമലംഘനം നടത്തിയ ഗാർഹിക ലേബർ ഓഫിസുകൾ അടച്ചുപൂട്ടുകയും ചെയ്തു.

ഹവല്ലി ഗവർണറേറ്റിൽ, ഫീസ് ശേഖരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും “കെ-നെറ്റ്” ഉപയോഗിച്ച് ഇലക്ട്രോണിക് പേയ്‌മെൻ്റ് നടത്താത്തതും കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെൻ്റ് ഓഫീസുകളാണ് അടച്ചുപൂട്ടിയത്. ഈ ഓഫീസുകൾ മന്ത്രാലയത്തിൻ്റെ റെഗുലേറ്ററി തീരുമാനങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള നിർദ്ദിഷ്‌ട വിലനിർണ്ണയ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തി. നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലംഘനങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.