ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) നഴ്സിംഗ് സ്‌റ്റാഫിന്റെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വിഷയത്തിൽ എംബസ്സിക്ക് കത്ത് നൽകി.

0
28

കുവൈറ്റ്: കുവൈറ്റിൽ ജോലി ചെയ്തിരുന്നതും ഇപ്പോഴും ചെയ്യുന്നതുമായ നഴ്സിംഗ് ജീവനക്കാർക് അനുഭവിക്കേണ്ടി വരുന്ന ഗുരുതര പ്രശ്നനങ്ങളിലൊന്നിലേക് എംബസ്സിയുടെ ശ്രദ്ധ ക്ഷണിക്കാനും അതിനു പരിഹാരം കാണുന്നതിലേക്കായും അജപാക്‌ എംബസിക്കു കത്തുകൾ കൈമാറി.

ജോലി രാജിവെച്ചതിന് ശേഷവും ഏതെങ്കിലും നഴ്‌സിംഗ് സ്റ്റാഫിന് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ / സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റുകൾ / നല്ല സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റുകൾ നൽകുന്നത് ആരോഗ്യ, നഴ്‌സിംഗ് സർവീസ് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം തത്കാലത്തേക്ക് നിർത്തിയതായ ഒരു സാഹചര്യം നിലവിൽ ഉണ്ട്.
ആരോഗ്യ, നഴ്‌സിംഗ് സർവീസ് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയത്തിൻ്റെ ആധികാരിക പരിചയ സർട്ടിഫിക്കറ്റോ നല്ല സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റോ സമർപ്പിക്കാൻ കഴിയാത്തതിനാൽ അവരിൽ പലർക്കും തങ്ങളുടെ അഭിലഷണീയമായ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു, അതിനാൽ അവരുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിൽ  ആണ്. ഈ വിഷയം ബഹുമാനപ്പെട്ട അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഈ പ്രശ്നത്തിന് എത്രയും വേഗത്തിൽ ഒരു പരിഹാരം കാണണമെന്ന് കത്തിലൂടെ അപേക്ഷിക്കുകയും ചെയ്തു. ഇതിനു മറുപടിയായി വിഷയം എംബസ്സിയുടെ പരിഗണനയിൽ ആണെന്നും ഈ വിഷയത്തിൽ അധികാരപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ചകൾ ഏകോപിപ്പിച്ചു വരുകയാണെന്നും എംബസി ഇമെയിൽ മുഖേന അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.   നിരവധി നഴ്‌സിംഗ് സ്റ്റാഫുകൾക്ക് ആശ്വാസം പകരുന്ന ഒരു നല്ല വാർത്ത എത്രയും വേഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.