ഫർവാനിയ ഗവർണറേറ്റിലെ സുരക്ഷാ പരിശോധന; നിരവധി പേർ പിടിയിൽ

0
56

കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെയും വാറൻ്റുകൾ പുറപ്പെടുവിച്ചിരിക്കുന്ന വ്യക്തികളെയും പിടികൂടുന്നതിനായി ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഗവർണറേറ്റിലുടനീളം വിപുലമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. ഗ്രേസ് പിരീഡ് അവസാനിച്ചതിനെത്തുടർന്ന് റെസിഡൻസി ചട്ടങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പയിനിലൂടെ നിരവധി കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഇവരെ തുടർന്നുള്ള നിയമനടപടികൾക്കും നാടുകടത്തലിനുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇത്തരം സുരക്ഷാ കാമ്പയിനുകൾ രാജ്യവ്യാപകമായി തുടരുമെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ഏതെങ്കിലും ലംഘനങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ റിപ്പോർട്ട് ചെയ്യാൻ 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.