കെട്ടിടത്തിനുള്ളിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി; ബന്ധുക്കള്‍ അറസ്റ്റില്‍

0
83

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തുകയും മരിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ മൂന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക്കിലേക്ക് അയച്ചു.