നിയമലംഘകർക്കെതിരെയുള്ള കാമ്പയിനുകൾ: കുവൈത്ത് നടപടിയെ ബഹുമാനിക്കുന്നതായി ഇന്ത്യൻ അംബാസഡർ

0
45

കുവൈത്ത് സിറ്റി: കുവൈറ്റിൽ വസിക്കുന്ന ഏറ്റവും വലിയ സമൂഹമാണ് ഇന്ത്യൻ സമൂഹമെന്നും 2023-ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അവരുടെ എണ്ണം പത്തുലക്ഷത്തിനടുത്താണെന്നും രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. നിയമലംഘകർക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കാമ്പയ്‌നുകൾ തികച്ചും ആഭ്യന്തരമായ നടപടിക്രമമാണ്. എല്ലാ രാജ്യങ്ങളും അവരുടെ റസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. അതുകൊണ്ട്തന്നെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന നിയമത്തെയും നടപടിക്രമങ്ങളെയും ബഹുമാനിക്കുന്നതായും അംബാസഡർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ ഫലങ്ങളെയും അദ്ദേഹം പ്രശംസിച്ചു.