വയനാട് ദുരന്തം വിവിധ സംഘടനകൾ അനുശോചിച്ചു.

0
210
പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ,
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക; കല കുവൈറ്റ്
കുവൈറ്റ് സിറ്റി: വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ കേരള ആർട്ട്സ്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. അതി തീവ്ര മഴയെ തുടർന്ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ സേനകളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും, പരിക്കേറ്റവർക്കും നാശ നഷ്ടങ്ങൾ സംഭവിച്ചവർക്കും സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചുവരുവാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും കല കുടുംബാഗംങ്ങൾ ഉൾപ്പടെ പ്രവാസി സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നതായും കല കുവൈറ്റ് പ്രസിഡണ്ട് അനൂപ് മങ്ങാട്ട് , ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു
***************************************************************

വയനാട് ദുരന്തം ; ഇസ്ലാഹി സെൻറർ അഗാധ ദുഖം രേഖപ്പെടുത്തി

കുവൈത്ത് സിറ്റി:

വയനാട്ടിലെ ഉരുൾപൊട്ടൽ-മഴക്കെടുതിയിലുണ്ടായ  ഹൃദയ ഭേദക ദുരന്തത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി അഗാധ ദുഖം രേഖപ്പെടുത്തി. അപകടത്തിന് ഇരയായവരോടൊപ്പം ഐ.ഐ.സിയും കൂടെയുണ്ടെന്നും സഹായ സമാഹരണത്തിനായി പ്രത്യേക വിംഗ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് കമ്മിറ്റി സ്വരൂപിക്കുന്ന സംഖ്യ മാതൃ സംഘടനയിലൂടെ ബന്ധപ്പെട്ട സഹായ കമ്മിറ്റിക്ക് കൈമാറും.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ഐ.ഐ.സിയുമായി ബന്ധപ്പെടുക. സെക്രട്ടറി- 9906 0684, ആക്ടിംഗ് പ്രസിഡിൻറ്- 9779 4984

****************************************************************

അനുശോചന സന്ദേശം.- *കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ*

*ദുരിതബാധിതരെ ചേർത്ത്‌ പിടിക്കും- കെ.ഡബ്യു.എ*

കേരള ജനതയെ ഞെട്ടിച്ചു കൊണ്ട്‌ ഇന്ന് പുലർച്ചേ വയനാട്‌ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ സമാനതകൾ ഇല്ലാത്ത ദുരന്തമാണു എന്ന് കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ. ഉറങ്ങാൻ കിടന്ന ഉറ്റവരും വീടും സ്ഥലവും പ്രകൃതിയുടെ ഭീകരതാൻഡ്ഢവത്തിൽ അകപ്പെട്ടപ്പോൾ നഷ്ടപ്പെട്ട ജീവനുകൾക്ക്‌ ആദരാഞ്ജലികൾ. പാർപ്പിടവും ഭൂമിയും നഷ്ടമായ്‌ അഭയാർത്ഥികൾ ആയവരെ എല്ലാ സാധ്യമായ രീതിയിലും ചേർത്ത്‌ പിടിക്കാൻ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ പ്രതിഞ്ജാബദ്ധമാണു എന്ന് പ്രസിഡന്റ്‌ ജിനേഷ്‌ ജോസ്‌ അറിയിച്ചു. പ്രവാസികൾ ധാരാളം ഉള്ള മേഖലയാണു ദുരന്ത മേഖല എന്നും , ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ സപ്പോർട്ട്‌ നൽകാൻ‌ നാട്ടിൽ അവധിയിൽ ഉള്ള സംഘടനാ രക്ഷാധികാരി ബാബുജി ബത്തേരി, മുൻ പ്രസിഡന്റ്‌ റോയ്‌ മാത്യു, വൈസ്‌ പ്രസിഡന്റ്‌ മിനി കൃഷ്ണ, ‌ എന്നിവർ അടക്കമുള്ളവരുമായ്‌ സമ്പർക്കത്തിലാണു എന്ന് കെഡബ്യുഎ സെക്രെട്ടറി മെനീഷ്‌ വാസ്‌ അറിയിച്ചു.

************************************************************