വയനാട് ഉരുൾപ്പൊട്ടൽ : മരണപ്പെട്ടവരുടെ എണ്ണം 300 കഴിഞ്ഞു

0
193

വയനാട്: ജില്ലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മരണ സംഖ്യ 300 കഴിഞ്ഞു. രക്ഷാപ്രവർത്തനം നാലു ദിവസം പിന്നിടുകയാണ്. ഇതിനിടെ പ്രതീക്ഷ നൽകിക്കൊണ്ട് നാലു ദിവസമായി തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കിടന്ന നാലുപേരെ സേന രക്ഷപ്പെടുത്തി. വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്.
ഉറക്കത്തിലാണ്ട മുണ്ടക്കൈയിലെ നാനൂറോളം കുടുംബങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഉരുൾ പൊട്ടലിന് പിന്നാലെ നിലമ്പൂർ പോത്തുകല്ല് ചാലിയാർ പുഴകളിൽ ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്.