വയനാട് ഉരുൾപൊട്ടൽ: അനുശോചനം രേഖപ്പെടുത്തി കുവൈത്ത്

0
55

കുവൈത്ത് സിറ്റി: വയനാട് ഉരുൾപ്പൊട്ടലിൽ ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് അനുശോചന സന്ദേശമയച്ച് കുവൈത്ത് അമീർ ഷെയ്ഖ് മെഷൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരെ എത്രയുംപെട്ടെന്ന് കണ്ടെത്താനാകട്ടെയെന്നും അമീർ ആശംസിച്ചു. കൂടാതെ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ജൂലൈ 30ന് ഉണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 360 കടന്നിരിക്കുകയാണ്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതിനാൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.