വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങി; ജോർദാനിയൻ കുടുംബത്തെ നാടുകടത്തും

0
55

കുവൈത്ത് സിറ്റി : സന്ദർശന വിസയിലെത്തിയ കുടുംബത്തെ വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിന് നാടുകടത്താൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. ജോർദാൻ സ്വദേശിയായ പ്രവാസിയാണ് ഭാര്യയെയും മക്കളെയും ഫാമിലി വിസിറ്റ് വിസയിൽ കുവൈത്തിലെത്തിച്ചത്. സന്ദർശന വിസയുടെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ഇവരെ നാടുകടത്താനുള്ള നിയമ നടപടികൾ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. ജോർദാൻ പൗരത്വമുള്ള നിരവധി വിസ നിയമ ലംഘകരെ രാജ്യത്തുനിന്നും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.