വിദേശമദ്യം ഇറക്കുമതി ചെയ്ത രണ്ടു പേർ അറസ്റ്റിൽ

0
115

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് വിദേശമദ്യം ഇറക്കുമതി ചെയ്ത് വിൽക്കുകയും കൈവശം വെയ്ക്കുകയും ചെയ്ത രണ്ട് പേരെ ഫർവാനിയ സുരക്ഷാ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. പ്രതികളുടെ കാറിന്‍റെ പിൻസീറ്റിൽ നിന്നുമാണ് ഇറക്കുമതി ചെയ്ത മദ്യത്തിന്‍റെ 21 കുപ്പികൾ അടങ്ങിയ ബാഗുകൾ കണ്ടെത്തിയത്. ഗവർണറേറ്റിന്‍റെ ഏരിയയിൽ നടത്തിയ പതിവ് പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിലാണ് കാറിൽ നിന്നും മദ്യം പിടിച്ചെടുത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടുകയായിരുന്നു.