കുവൈത്ത് സിറ്റി: നാട്ടിലേക്ക് പോകുന്നതിനിടെ പ്രവാസി വിമാനത്തിൽ വെച്ച് മരണപ്പെട്ടു. പത്തനംതിട്ട സ്വദേശിയായ തോമസ് ചാക്കോ (56) ആണ് മരണപ്പെട്ടത്. ആഗസ്റ്റ് 8 വ്യാഴാഴ്ച കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കുവൈത്ത് എയർവേസിലായിരുന്നു അന്ത്യം. വിമാനത്തിൽവെച്ച് നെഞ്ചുവേദനയുണ്ടായതിനെതുടർന്ന് വിമാനം ദുബായിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.അൽ ഈസ മെഡിക്കൽ എക്യുപ്മെൻ്റ് കമ്പനി ജോലിക്കാരനായിരുന്നു.