തൊഴിലാളികള്‍ക്ക് കൂടുതൽ പരിഗണന: തൊഴിൽ നിയമം പരിഷ്കരിക്കാനൊരുങ്ങി കുവൈറ്റ്

0
22

കുവൈറ്റ്: തൊഴില്‍ നിയമത്തിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി കുവൈറ്റ്. തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളിക്ക് പറയാനുള്ളതാകും ആദ്യം കേൾക്കുകയെന്നാണ് മാൻപവർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. തൊഴിലാളികൾ ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നല്‍കിയാൽ തൊഴിൽ തർക്കം പരിഹരിച്ച ശേഷം മാത്രം ആകും ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുക.

ഒളിച്ചോടിയെന്ന പരാതിയിൽ നാടുകടത്താൻ വിധിക്കപ്പെട്ടവരിൽ കുവൈറ്റില്‍ പഠനം തുടരുന്നവർ, സ്വദേശി വനിതകളെ വിവാഹം ചെയ്തവർ, പലസ്തീൻ രേഖയുള്ളവർ എന്നിവരെ വേചഗം നാടു കടത്തില്ലെന്നാണ് പുതിയ വ്യവസ്ഥ. ഇതുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഗാര്‍ഹിക തൊഴിൽ നിയമങ്ങളിലും പരിഷ്കാരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.