45 കുപ്പി മദ്യവുമായി രണ്ട് അനധികൃത താമസക്കാരെ പിടികൂടി

0
74

കുവൈത്ത് സിറ്റി: സുലൈബിയയിൽ ജഹ്റ സെക്യൂരിറ്റി സപ്പോർട്ട് ഉദ്യോഗസ്ഥർ നത്തിയ പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 45 കുപ്പി മദ്യം കണ്ടെടുത്തു. കൂടാതെ ഇത് കൈവശം വെച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ അനധികൃതമായി കുവൈത്തിൽ കഴിയുന്നവരാണ്. നാലു പേർ രക്ഷപ്പെട്ടു. സുലൈബിയയിലെ ഒരു ഫാമിന് സമീപമാണ് അധികൃതർ പതിവ് പരിശോധന നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരുടെ വാഹനം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 45 കുപ്പി മദ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മദ്യവും അറസ്റ്റിലായ വ്യക്തികളെയും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.