കുവൈത്ത് സിറ്റി: അംഗപരിമിതരായ പൗരന്മാരുടെ സംരക്ഷണത്തിന് നിയോഗിച്ചിട്ടുള്ള വ്യക്തികൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സാമൂഹികകാര്യ, കുടുംബ, ബാലകാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും പുതിയ സർക്കുലർ പുറപ്പെടുവിച്ചു. സേവകരും ഡ്രൈവർമാരും ഉൾപ്പെടെ അംഗപരിമിതർക്ക് പരിചരണം നൽകുന്നവർ ഇവരെ അനുഗമിക്കുന്നില്ലെങ്കിൽ 45 ദിവസത്തിൽ കൂടുതൽ രാജ്യം വിടുന്നത് നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. ഈ നിയന്ത്രണം അനുസരിക്കുന്നതിന്, പരിചരിക്കുന്നവർ പോർട്ട് അഡ്മിനിസ്‌ട്രേഷനിൽ നിന്നുള്ള വാർഷിക സർട്ടിഫിക്കറ്റ് സഹിതം നിയമം പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരികരിക്കുന്ന ഒരു പ്രഖ്യാപനം സമർപ്പിക്കണം. കൂടാതെ പാസ്‌പോർട്ടിന്‍റെയും റസിഡൻസ് പെർമിറ്റിന്‍റെയും പകർപ്പുകളും നൽകേണ്ടതുണ്ട്.