കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ ആഗസ്റ്റ് 18 ന് കുവൈത്തിൽ സന്ദർശനം നടത്തും. ഔദ്യോഗിക കാര്യങ്ങൾക്കായാണ് സന്ദർശനം. സന്ദദർശ ഭാഗമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും. കൂടാതെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്‌കാരികം, കോൺസുലർ, ജനങ്ങളുമായുള്ള സമ്പർക്കങ്ങൾ എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്യും.