സ്വതന്ത്ര്യ ദിനാഘോഷങ്ങളുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

0
43

കുവൈത്ത് സിറ്റി: ഇന്ത്യ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ എത്തിനിൽക്കുമ്പോൾ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയും. രാവിലെ 8 മണിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശീയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. കൂടാതെ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം ചടങ്ങിൽ വായിച്ചു.