സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് പ്രൈം വണ്‍ ഗ്രൂപ്പ്

0
92

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ച് കുവൈറ്റിലെ പ്രമുഖ കമ്പനിയായ പ്രൈം വണ്‍ ഗ്രൂപ്പ്. കമ്പനി സീനിയർ ടെക്നിക്കൽ മാനേജർ പ്രമോദ് ബോണ്ടെ, ഫിനാൻസ് മാനേജറും ലോക കേരള സഭാംഗവുമായ സത്താർ കുന്നിൽ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. 

കൂടാതെ, പ്രൈം വണ്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ ചേർന്ന് വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള സഹായം കൈമാറുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കേക്കുമുറിക്കുകയും മധുര പലഹാര വിതരണവും നടത്തി. ഐക്യവും സമഗ്രതയും വിളിച്ചോതുന്ന രീതിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയത്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തോടും സംസ്കാരത്തോടുമുള്ള ഊഷ്മളതയും സൗഹൃദവും പരിപാടിയിൽ പങ്കുവെച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുക എന്നതോടൊപ്പം തന്നെ ഇന്ത്യയുടെ സംസ്കാരങ്ങളിലുടനീളമുള്ള വൈവിധ്യങ്ങളെ കൂടുതൽ മനസ്സിലാക്കാനുള്ള വേദിയായും ആഘോഷ പരിപാടി മാറി.