കുവൈത്ത് സിറ്റി: വയനാടിന്റെ പുനർനിർമ്മാണത്തിന്, ഇന്ത്യൻ ആർട്ട് ഫെഡറേഷൻ കുവൈറ്റിന്റെ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം രൂപ കൈമാറി. സംഘടനയുടെ പ്രതിനിധി ബോണി കുര്യൻ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ടിലേക്കായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലാണ് ഇടുക്കി ജില്ലാ കളക്ടർ ശ്രീമതി .വി . വിഗ്നേശ്വരി ഐ.എ.എസിന് ചെക്ക് കൈമാറിയത്.
ജന്മനാട് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ സങ്കടാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സാധ്യമായ സഹായങ്ങളും ചേർന്നു നിൽക്കലുമാണ് സംഘടന മുന്നോട്ടു വയ്ക്കുന്നത്. കുവൈറ്റിന്റെ പ്രവാസ ഭൂമികയിൽ അതിനായുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും, വയനാട്ടിലെ സഹോദരി സഹോദരങ്ങൾക്കൊപ്പം ഐക്യം പങ്കിടുകയാണെന്നും പ്രസിഡന്റ് ഷെറിൻ മാത്യു പറഞ്ഞു.