ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

0
39

കുവൈറ്റ്‌ സിറ്റി: ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് ബാലവേദി കുവൈത്ത്. പാക്കിസ്ഥാൻ ഓക്സ്ഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാലവേദി കുവൈറ്റ് വൈസ് പ്രസിഡൻ്റ് ബ്രയാൻ ബെൻസിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടി എലിസബത്ത് തോമസ് (മാസ് മീഡിയ വിഭാഗം മേധാവി, ഐസിഎസ് കെ സീനിയർ) ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം ബാലവേദി ഫഹഹീൽ മേഖല ജോയിൻ സെക്രട്ടറി അനാമികാ സനൽ അവതരിപ്പിച്ചു. ബാലവേദി കുവൈറ്റ് വയനാട് ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന LESS CHOCOLATE MORE CHARITY- വയനാടിന് ഒരു കൈത്താങ്ങ് എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചു. ബാലവേദി അബ്ബാസിയ മേഖല പ്രസിഡൻറ് അദ്വൈതും ബാലവേദി സാൽമിയ മേഖല സെക്രട്ടറി ആതിഥയും എലിസബത്ത് തോമസിൽ നിന്ന് വഞ്ചിക ഏറ്റുവാങ്ങി. കല കുവൈറ്റ് ജന. സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡൻ്റ് അനൂപ് മങ്ങാട്ട്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ ഹരിരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടകയ്ക്കുള്ള ഉപഹാരം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോഡിനേറ്റർ തോമസ് ശെൽവൻ കൈമാറി. ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി ആഗ്നസ് ഷൈൻ സ്വാഗത ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല ജോയിൻ്റ് സെക്രട്ടറി ശിവാനി ഷൈമേഷ് നന്ദി പറഞ്ഞു. സ്വാതന്ത്ര്യദിന സമ്മേളനത്തിനുശേഷം കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഫാൻസി ഡ്രസ്സ്‌, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നാലു മേഖലകളിലെ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.