കുവൈത്ത് സിറ്റി: കാപിറ്റൽ ഗവർണറേറ്റിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതർ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 20 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മുബാറക്കിയ സെന്‍റർ മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കളും കണ്ടെത്തി. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെയാണ് തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുന്നത്. കൂടാതെ ലൈസൻസില്ലാത്ത തൊഴിലാളികളെ തൊഴിലുടമകൾ ജോലിക്കെടുക്കുന്നതും പൊതു ശുചിത്വവും വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഈ ലംഘനങ്ങലിൽ പെടുന്നുണ്ട്. ഉപഭോഗത്തിന് യോഗ്യമല്ലാത്ത കാൽ ടൺ ഉരുളക്കിഴങ്ങ് കണ്ടെത്തി നശിപ്പിച്ചതായും അൽ കന്ദരി പറഞ്ഞു.