കുവൈത്ത് സിറ്റി: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ “കേരമഴവില്ല് ” എന്ന പേരിൽ കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ സബ്ജൂനിയർസ്, ജൂനിയേഴ്സ്, സീനിയേഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. കുവൈറ്റിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറ്റമ്പതിൽപരം കുട്ടികൾ പങ്കെടുത്തു. പ്രതിഭ സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ സാബു സൂര്യചിത്ര മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു . കേര പ്രസിഡന്റ് ബെന്നി കെ.ഓ അധ്യക്ഷത വഹിച്ച ചടങ്ങിൽ “കേരമഴവില്ല് 2024” ന്റെ കൺവീനർ ആൻസൺ പത്രോസ് സ്വാഗതം പറയുകയും, കേര ട്രഷറർ ശശികുമാർ ആശംസകൾ അറിയിക്കുകയും ചെയ്തു. മത്സരാവസാനം സാബു സൂര്യചിത്രക്കും , പ്രോഗ്രാം മെയിൻ സ്പോൺസർ മലബാർ ഗോൾഡിനും കേരയുടെ ഉപകാരം കൈമാറി . കേര മീഡിയ കൺവീനർ ബിനിൽ സ്കറിയ പ്രോഗ്രാമുകൾ ഏകോപിപ്പിക്കുകയും , കേര അബ്ബാസിയ ഏരിയ കൺവീനർ നൈജിൽ, കേരയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ആയ ബിജു എസ്.പി, പ്രദീപ്, അനിൽ എസ്.പി, ബാബു, രാജൻ, ശ്രീജ അനിൽ, നൂർജഹാൻ, എന്നിവർ മത്സരം നിയന്ത്രിച്ചു.
കേര അസിസ്റ്റന്റ് സെക്രട്ടറിയും ഫഹാഹീൽ ഏരിയ കൺവീനറും ആയ ജേക്കബ് ബേബി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .മത്സര വിജയികളെ ഉടനെ പ്രഖ്യാപിക്കുന്നതും വിജയികൾക്കുള്ള സമ്മാനങ്ങൾ കേര നടത്തുന്ന ഓണ പ്രോഗ്രാമിൽ വിതരണം ചെയ്യുന്നതുമാണ്. എല്ലാ മത്സരാർത്ഥികൾക്കും ഉള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു .