കുവൈത്ത് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ ഗോ സ്കോർ ലേർണിംഗ് സെന്ററുമായി സഹകരിച്ചു 8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഓറിയന്റേഷൻ പ്രോഗ്രം നടത്തി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉപരിപഠനത്തിനായി തെരഞ്ഞെടുക്കേണ്ട കോഴ്‌സുകളും അവയുടെ ജോലി സാധ്യതകളും, പഠനം നടത്തേണ്ടുന്ന ഇൻസ്റ്റിട്യൂട്ടുകളും, അതിനാവശ്യമായ എൻട്രൻസ് എക്സാമുകളും, അവയുടെ സമയവും അടങ്ങുന്ന വിശദ വിവരങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഓരോ വിദ്യാർത്ഥികൾക്കും അവരുടെ ഹയർ എജുക്കേഷൻ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും സഹായമാവുന്നതായിരുന്നു പ്രോഗ്രാം.ഗോസ്‌കോറിൻ്റെ അബ്ബാസിയ സെന്ററിൽ വെച്ച് നടന്ന പ്രോഗ്രാമിൽ ബേസിൽ, ജോബിൻസ് , ഷീലു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജിനേഷ് ജോസ്, ട്രഷറർ അജേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജിജിൽ മാത്യു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.